Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbed

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 62 ല​ക്ഷം രൂ​പ ക​വ​ർ​ന്നു: മു​ൻ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: തോ​പ്പും​പ​ടി​യി​ലെ 'പി​ക് ആ​ൻ​ഡ് സേ​വ്' സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി 62 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ തോ​പ്പും​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി എം.​എ. സ​ന​മോ​ൾ (31), പ​ള്ളു​രു​ത്തി സ്വ​ദേ​ശി ര​ഞ്ജു സാ​ജ്.​എ​ബ്ര​ഹാം (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

2022 മേ​യ് മു​ത​ൽ 2025 ഒ​ക്ടോ​ബ​ർ വ​രെ ബി​ല്ലിം​ഗ് കൗ​ണ്ട​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ന​മോ​ൾ, അ​വി​ടെ നി​ന്ന് ല​ഭി​ച്ചി​രു​ന്ന തു​ക തു​ട​ർ​ച്ച​യാ​യി മോ​ഷ്ടി​ച്ച് ര​ഞ്ജു​വി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഈ ​പ​ണം ര​ഞ്ജു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ സം​ശ​യം തോ​ന്നി​യ ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ സ​ന​മോ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​ർ​ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് നേ​പ്പാ​ൾ വ​ഴി ര​ഹ​സ്യ​മാ​യി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ സ​ന​മോ​ളെ​യും കൂ​ട്ടു​പ്ര​തി ര​ഞ്ജു​വി​നെ​യും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up